NSS VOLUNTEERS RECEIVNG AWARDS
എൻ എസ് എസ് യൂണിറ്റിന് ആദരവ് നൽകി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ.....
പ്രളയത്തിന് കൈത്താങ്ങായി നിന്ന എൻ എസ് എസ് വോളന്റീർസിന്
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ആദരവ്.. ജില്ലയിലെ ഏക എൻ എസ് എസ് കളക്ഷൻ ആൻഡ്
സോർട്ടിങ് സെന്റർ ആയി പ്രവർത്തിച്ചിരുന്നത് തൃപ്രയാർ ഡിവിഷന് കീഴിയിലുള്ള
വലപ്പാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു... ദുരിതാശ്വാസ
ക്യാമ്പ് വലപ്പാട് സ്കൂളിൽ ആരംഭിച്ച അന്ന് മുതൽ ക്യാമ്പ് കഴിഞ്ഞു അതിനു
ശേഷവും, എന്തിനേറെ രാത്രിയും പകലുമില്ലാതെ, ഓണവും ആഘോഷവുമില്ലാതെ
സമൂഹത്തിനു വേണ്ടി മാത്രം മൂന്നാഴ്ചയോളം ജീവിതം സമർപ്പിച്ച വിപിഎം
എസ്എൻഡിപി എച്എസ്എസ്, നാട്ടിക ഗവണ്മെന്റ് ഫിഷറീസ് എച്എസ്എസ്, വലപ്പാട്
ഗവണ്മെന്റ് വിഎച്എസ്എസ് എന്നീ സ്കൂളുകളിലെ എൻഎസ്എസ് വോളന്റീർമാരാണ് ഇതിനു
നേതൃത്വം നൽകിയിരുന്നത്..
സന്നദ്ധസേവന മനോഭാവത്തോടെ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി ഓരോ
വോളന്റീർമാരും ചിലവഴിച്ച ഓരോ നിമിഷവും തികച്ചും പ്രശംസാർഹണീയമാണ്.. അവർ
കാണിച്ച സന്മനസിനു തൃശൂർ ജില്ലാ പഞ്ചായത്തിലെ തൃപ്രയാർ ഡിവിഷൻ മെമ്പർ ശോഭ
സുബിനും അദേഹത്തിന്റെ കൂട്ടുകാരും ചേർന്ന് സെപ്റ്റംബർ 8 ശനിയാഴ്ച എടമുട്ടം
ശ്രീ നാരായണ ഹാളിൽ വൈകീട്ട് 3 മണിക്ക് സംഘടിപിച്ച പരുപാടിയിൽ
വെച്ചായിരുന്നു ഈ ആദരവ്..
വിശക്കുന്ന വയറുകൾക്ക് ആഹാരവും ദാഹിക്കുന്ന തൊണ്ടക്ക് വെള്ളവും എത്തിച്ചു കൊടുക്കാൻ അവർ ഓരോരുത്തരും കാണിച്ച ഈ സന്മനസിനു ആയിരുന്നു ഈ ആദരവ്.. റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനും സിനിമ ഡിറക്ടറും ആയ മേജർ രവി ആണ് അവാർഡും മെഡലും നൽകി വോളന്റീർസിനെ ആദരിച്ചത്.. ദൈവങ്ങൾ ജീവിക്കുന്നത് മനുഷ്യമനസ്സിൽ ആണ് എന്ന് ഓരോ എൻ എസ് എസ് വോളന്റീർസും തെളിയിച്ചു എന്ന് മേജർ രവി സംസാരിച്ചു..